You are Here : Home / News Plus

മുത്തലാഖ് നിരോധനം സ്വാഗതം ചെയ്തവരാണ് ശബരിമല വിധിയെ എതിര്‍ക്കുന്നത്: സുബ്രഹ്മണ്യം സ്വാമി

Text Size  

Story Dated: Wednesday, October 17, 2018 09:44 hrs UTC

ശബരിമലയിലെ പ്രതിഷേധ പ്രകടനങ്ങൾക്കെതിരെ ബിജെപി മുതിർന്ന നേതാവ് സുബ്രഹ്മണ്യം സ്വാമി രംഗത്ത്. മുത്തലാഖ് നിരോധനത്തെ അനുകൂലിച്ച വ്യക്തികളാണ് ഇപ്പോൾ ശബരിമലയിൽ സ്ത്രീ പ്രവേശനത്തെ എതിർക്കുന്നതെന്ന് സ്വാമി ആരോപിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്.

സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് നൂറ്റാണ്ടുകളായി പാലിച്ചു വരുന്ന പാരമ്പര്യത്തിന്റെ ഭാഗമാണെന്നാണ് പ്രതിഷേധക്കാരുടെ വാദം. എന്നാൽ അത്തരത്തിലൊരു പാരമ്പര്യത്തിന്റെ ഭാഗമാണ് മുത്തലാക്കും, മുത്തലാക്ക് നിരോധിച്ചപ്പോൾ കോടതി വിധിയെ ഇരു കൈയ്യും നീട്ടി സ്വാഗതം ചെയ്തവരാണ് ഇപ്പോൾ സമരവുമായി തെരുവിലിറങ്ങിയത്-; സുബ്രഹ്മണ്യം സ്വാമി ട്വിറ്ററിൽ കുറിച്ചു.

ഇവിടെ ഇപ്പോൾ ഹിന്ദുക്കളിലെ നവേത്ഥാന ചിന്താഗതിക്കാരും പിന്തിരിപ്പന്‍ ചിന്താഗതിക്കാരും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. സുപ്രീം കോടതി വിധിക്കെതിരെയാണ് കേരളത്തിൽ നടക്കുന്ന പ്രതിഷേധങ്ങളെന്നും  നിയമത്തിന്റെ മുന്നിൽ എല്ലാവരും ഒരു പോലെയാണെന്നും ആക്കാര്യം എല്ലാവരും അംഗീകരിക്കേണ്ടതെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.