നടന് കുഞ്ചാക്കോ ബോബനെ അസഭ്യം പറയുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ 76കാരന് പോലീസ് കസ്റ്റഡിയില്‍. ഇയാള്‍ മാനസികരോഗിയാണെന്നാണ് പോലീസ് നിഗമനം. ഒക്ടോബര്‍ അഞ്ചിന് രാത്രി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലാല്‍ ജോസ് ചിത്രം 'തട്ടിന്‍പുറത്തെ അച്യുത'ന്റെ ഷൂട്ടിങിന് വേണ്ടി കണ്ണൂരിലേക്ക് പോകുന്നതിനാണ് കുഞ്ചാക്കോ ബോബന് റെയില്‍വേ സ്റ്റേഷനിലെത്തിയത്. മാവേലി എക്സ്പ്രസ് കാത്തുനില്‍ക്കുന്നതിനിടെ സമീപത്ത് എത്തിയ ഇയാള്‍ അസഭ്യവര്‍ഷം നടത്തുകയും കയ്യില്‍ സൂക്ഷിച്ചിരുന്ന കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണി മുഴുക്കുകയുമായിരുന്നു.
Comments