You are Here : Home / News Plus

മണ്ഡലകാലത്ത് ശബരിമലയില്‍ 500 വനിതാ പോലീസുകാരെ നിയോഗിക്കുമെന്ന് ഡിജിപി

Text Size  

Story Dated: Friday, October 05, 2018 07:01 hrs UTC

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഒക്ടോബറില്‍ തന്നെ വനിതാ പോലീസുകാരെ നിയോഗിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. മണ്ഡലകാലത്ത് 500 വനിതാ പോലീസുകാരെ വിന്യസിക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി. ജോലിയും വിശ്വാസവും രണ്ടാണെന്നും തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുമ്പോള്‍ സന്നിധാനത്ത് വനിതാ പോലീസ് ഉണ്ടാകുമെന്നും ബെഹ്‌റ പറഞ്ഞു. പോലീസ് സേനയില്‍ സ്ത്രീ-പുരുഷ വ്യത്യാസമില്ലെന്നും ഡി.ജി.പി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.