You are Here : Home / News Plus

സജ്ഞീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി

Text Size  

Story Dated: Thursday, October 04, 2018 09:32 hrs UTC

മുൻ പൊലീസ് ഓഫീസറായ സ‍ജ്‍ഞീവ് ഭട്ടിന്റെ ഭാര്യ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. സജ്ഞീവ് ഭട്ടിനെതിരായ പൊലീസ് നടപടിയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ശ്വേതയുടെ ഹർജി. ഇരുപത് വർഷം മുമ്പുള്ള കേസിൽ ഇടപെടാൻ കഴിയില്ലെന്നാണ് ജസ്റ്റിസ് രഞ്ജൻ ​ഗോ​ഗോയ് അധ്യക്ഷനായ ബെഞ്ച് വിധിയിൽ പറയുന്നത്. സെപ്റ്റംബർ അഞ്ചിനാണ് 1996 ലെ കേസുമായി ബന്ധപ്പെട്ട് സജ്‍ഞീവ് ഭട്ടിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 1996-ല്‍ സഞ്ജീവ് ഭട്ട് ബനാസ്‌കന്ത ഡി.സി.പിയായിരുന്ന സമയത്ത് വ്യാജ നാര്‍ക്കോട്ടിക്സ് കേസില്‍ ഒരു അഭിഭാഷകനെ കുടുക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. ഇരുപത് വർഷത്തിന് ശേഷമാണ് ഈ കേസിൽ സജ്ഞീവ് ഭട്ടിനെ അറസ്റ്റ് ചെയ്യുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.