You are Here : Home / News Plus

ഇന്തോനേഷ്യയില്‍ സുനാമിക്കു പിന്നാലെ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു

Text Size  

Story Dated: Wednesday, October 03, 2018 08:53 hrs EDT

ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ സുനാമിയില്‍ ആയിരത്തി നാനൂറോളം പേരുടെ ജീവനെടുത്ത ഇന്തോനേഷ്യയിലെ പാലു ദ്വീപില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. വടക്കന്‍ സുലാവേസിയിലെ സോപ്ടാന്‍ അഗ്നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്‌. സുനാമി നാശം വിതച്ച പാലു നഗരത്തില്‍ നിന്നും ആയിരം കിലോമീറ്റര്‍ അകലെയാണ്‌ സോപുടാന്‍ അഗ്നിപര്‍വ്വതം സ്ഥിതി ചെയ്യുന്നത്. സ്‌ഫോടനത്തെത്തുടര്‍ന്ന് ആറായിരം മീറ്ററോളം ഉയരത്തില്‍ പുക പടലങ്ങള്‍ പടര്‍ന്നു. എന്നാല്‍ ആളുകളെ ഒഴിപ്പിച്ചിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.