You are Here : Home / News Plus

പി സി ജോർജിനെതിരെ കേരളത്തിലെ വനിതകള്‍ പരസ്യമായി പ്രതികരിക്കണം: വനിത കമ്മീഷൻ

Text Size  

Story Dated: Wednesday, September 26, 2018 08:28 hrs UTC

പി.സി ജോർജിനെതിരെ വനിത കമ്മീഷൻ. പിസി ജോർജിനെ നിയമസഭ എത്തിക്സ് കമ്മിറ്റിയിൽ നിന്ന് മാറ്റണമെന്നാണ് വനിത കമ്മീഷന്റെ ആവശ്യം. കന്യാസ്ത്രീയെ അപമാനിച്ച ജോർജിനെതിരെ കമ്മീഷൻ നൽകിയ പരാതി ജോർജ് അടങ്ങിയ കമ്മിറ്റി പരിഗണിക്കരുതെന്ന് എം.സി ജോസഫൈൻ ആവശ്യപ്പെട്ടു. സ്ത്രീത്വത്തെ നിരന്തരം അപമാനിക്കുന്ന ജോർജിനെതിരെ കേരളത്തിലെ സ്ത്രീകൾ പരസ്യമായി പ്രതികരിക്കണമെന്നും കമ്മീഷൻ അധ്യക്ഷ ആവശ്യപ്പെട്ടു. സിസ്റ്റർ ലൂസി കളപ്പുരയോട് സഭാ നേതൃത്വം വീണ്ടും പ്രതികാരം ചെയ്താൽ വനിത കമ്മീഷൻ ഇടപെടുമെന്ന് എം സി ജോസഫൈന്‍ വ്യക്തമാക്കി. സിസ്റ്ററുടെ പരാതി അവഗണിച്ച പോലീസ് നടപടി അംഗീകരിക്കാനാവില്ലെന്നും എം.സി ജോസഫൈൻ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.