പശുവിനെ കാണാതായതിനെ ചൊല്ലിയുള്ള തര്‍ക്കം ആക്രമണത്തലെത്തി. യുവാവിനെ ഒരു കുടുംബത്തിലെ അഞ്ച് പേര് ചേര്‍ന്ന് മരത്തില്‍കെട്ടിയിട്ട് കൈകള്‍ വെട്ടിമാറ്റി. 35 കാരനായ പ്രേം നാരായണ്‍ സാഹുവിനെയാണ് അഞ്ച് പേര് ചേര്‍ന്ന് ക്രൂരമായി ആക്രമിച്ചത്. സാഹുവിന്റെ ഒരു കൈ പൂര്‍ണ്ണമായും അറ്റുപോയി. ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭോപ്പാലിലെ റൈസന്ഡ ഗ്രാമത്തിലാണ് സംഭവം. ആക്രമണത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേര് ഒളിവിലാണെന്നും ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Comments