You are Here : Home / News Plus

കുട്ടനാട്ടില്‍ സമ്പൂര്‍ണ ശുചീകരണ യജ്ഞത്തിന് നാളെ തുടക്കം

Text Size  

Story Dated: Monday, August 27, 2018 07:40 hrs UTC

പ്രളയക്കെടുതിയില്‍ കിടപ്പാടവും ജീവിതോപാധികളും നഷ്ടപ്പെട്ട കുട്ടനാട്ടിലെ ജനങ്ങളെ പുനരധിവസിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിന് മുന്നോടിയായുള്ള ബൃഹത്തായ ശുചീകരണ യജ്ഞത്തിന് നാളെ തുടക്കം. 55,000 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മൂന്നുദിവസത്തെ ശുചീകരണയജ്ഞത്തിനാണ് ഒരുങ്ങുന്നത്. കേരളംകണ്ട ഏറ്റവും വലിയ പുനരധിവാസകാമ്പയിനാണിത്. 31-ഓടെ പരമാവധി കുട്ടനാട്ടുകാരെ വീടുകളിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രിമാരായ തോമസ് ഐസക്കും ജി. സുധാകരനും വ്യക്തമാക്കി. ചൊവ്വാഴ്ച തുടങ്ങി 30-ന് സമാപിക്കുന്ന യജ്ഞത്തില്‍ ജില്ലയ്ക്കു പുറത്തുനിന്നുള്ള 5,000 പേരും ജില്ലയിലെ അരലക്ഷം പേരും പങ്കെടുക്കും. ക്യാമ്പില്‍ കഴിയുന്ന കുട്ടനാട്ടുകാരില്‍ പ്രായമായവരും കുഞ്ഞുങ്ങളുമൊഴികെ ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത മുഴുവന്‍ പേരും പങ്കാളികളാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.