You are Here : Home / News Plus

സിന്ധു നദീജല കരാര്‍: ഇന്ത്യാ-പാക് തുടര്‍ ചര്‍ച്ച ബുധനാഴ്ച

Text Size  

Story Dated: Monday, August 27, 2018 07:37 hrs UTC

സിന്ധു നദീജല കരാറുമായി (Indus Waters Treaty)ബന്ധപ്പെട്ടുള്ള ഇന്ത്യാ-പാക് തുടര്‍ ചര്‍ച്ചകള്‍ ബുധനാഴ്ച നടക്കുമെന്ന് പാകിസ്താന്‍. ഇമ്രാന്‍ ഖാന്‍ പാകിസ്താന്‍ പ്രധാനമന്ത്രിയായ ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന ആദ്യ ചര്‍ച്ച എന്ന നിലയില്‍ ഇതിന് ഏറെ പ്രാധാന്യമുണ്ട്. പാകിസ്താനിലെ ഇന്‍ഡസ് വാട്ടര്‍ കമ്മീഷണര്‍ സയിദ് മെഹര്‍ അലി ഷായുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യന്‍ കമ്മീഷണര്‍ പി.കെ.സക്‌സേന ലാഹോറിലേക്കെത്തുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പാക്‌ പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇരു രാജ്യങ്ങളും തമ്മില്‍ കരാര്‍ സംബന്ധിച്ച് ഏറ്റവുമൊടുവില്‍ ചര്‍ച്ച നടത്തിയത് മാര്‍ച്ചിലായിരുന്നു. ഉപയോഗിക്കാവുന്ന ജലത്തിന്റെ അളവ് സംബന്ധിച്ച് കരാറില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളെക്കുറിച്ചാണ് അന്ന് ചര്‍ച്ച ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.