യു.എ.ഇ ധനസഹായ വിഷയത്തില്‍ മുഖ്യമന്ത്രി കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരന് പിള്ള. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണിത്. ഇതിന് എന്ത് ഉത്തരമാണ് സി.പി.എമ്മിന് പറയാനുള്ളതെന്നും പി.എസ് ശ്രീധരന് പിള്ള ചോദിച്ചു. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments