You are Here : Home / News Plus

പ്രളയക്കെടുതിയില്‍ നിന്ന് കേരളം കരകയറി തുടങ്ങി

Text Size  

Story Dated: Sunday, August 19, 2018 12:40 hrs UTC

തിരുവനന്തപുരം: മഴ കുറഞ്ഞതോടെ പലയിടത്തും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇതുവരെ പ്രളയത്തില്‍പെട്ട 846000 പേരെയാണ് രക്ഷപ്പെടുത്തിയത്. 3734 ക്യാമ്പുകള്‍ സംസ്ഥാനത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മഴ കുറഞ്ഞതിനാല്‍ എല്ലാ ജില്ലകളില്‍ നിന്നും റെഡ് അലേര്‍ട്ട് പിന്‍വലിച്ചിരുന്നു. എന്നാല്‍ ചെങ്ങന്നൂരില്‍ സ്ഥിതിഗതികള്‍ ഗുരുതരമായി തുടരുകയാണ്. പലയിടത്തും നൂറുകണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ട്. പലരും വീട് വിട്ട് വരാന്‍ തയ്യാറല്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ജലനിരപ്പ് താഴ്ന്നെങ്കിലും വീടുകളില്‍ കഴിയുന്നത് സ്ഥിതി ഗുരുതരമാക്കുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ചെങ്ങന്നൂരില്‍ സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനവും ഊര്‍ജിതമാക്കിയിട്ടുണ്ട്. പറവൂരില്‍ ദുരിതാശ്വാസക്യാമ്പുകളില്‍ നിന്ന് ആളുകള്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍ ആയിട്ടില്ല. ക്യാമ്പുകളിലെ സ്ഥിതി ശോചനീയമാണെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഇന്ന് രാവിലെ 9 മണിവരെ വരെ 177 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 39 പേരെ കാണാതായിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് ആറ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ തൃശൂര്‍ കുറാഞ്ചേരിയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 19 ആയി. ഒരു മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തുകയായിരുന്നു. തൃശൂര്‍ കരവന്നൂരില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. മോഹനന്‍ എന്നയാളാണ് മരിച്ചത് പാലക്കാട് നെന്മാറയില്‍ ഉരുള്‍പ്പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. കോട്ടയം പനച്ചിക്കാട് ഗോപാലകൃഷ്ണന്‍ നായര്‍ എന്നയാള്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. പന്തളം തുമ്പമണ്‍ അന്പലക്കടവിന് സമീപം പുരുഷന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കണ്ണാടിക്കലില്‍ കാണാതായ സിദ്ദിഖിന്റെ മൃതദേഹം ലഭിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.