You are Here : Home / News Plus

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞു

Text Size  

Story Dated: Saturday, August 18, 2018 05:08 hrs UTC

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2401. 50 അടിയായി കുറഞ്ഞു. ചെറുതോണിയിൽ നിന്നും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് സെക്കന്റിൽ 1000 ഘനമീറ്ററായി കുറച്ചിട്ടുണ്ട്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്നാണ് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.15 അടിയാണ്. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിൽ 6902 ഘനയടി വീതം ഇടുക്കിയിലേക്ക് ഒഴുകുന്നുണ്ട്. ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പും കുറയുന്നുണ്ട്. 168.34 അടിയാണ് ഇടമലയാർ ജലനിരപ്പ്. സെക്കന്റിൽ 400 ഘനമീറ്റർ വെള്ളം മാത്രമാണ് ഇവിടെ നിന്നും തുറന്നുവിടുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.