You are Here : Home / News Plus

'ഇങ്ങനെയൊരു ഇന്ത്യ ഞങ്ങള്‍ക്ക് ആവശ്യമില്ല'; രാഹുല്‍ ഗാന്ധി

Text Size  

Story Dated: Thursday, August 09, 2018 11:39 hrs UTC

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ജന്തര്‍മന്ദറിലെ ദളിത് ഐക്യദാര്‍ഢ്യ പരിപാടിയില്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ നിലവില്‍ ദളിതുകള്‍ക്ക് ഇടമില്ലെന്നും ഇങ്ങനെയൊരു ഇന്ത്യ ഞങ്ങള്‍ക്ക് ആവശ്യമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

പട്ടികജാതി-പട്ടിക വര്‍ഗ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം ഭേദഗതി ചെയ്തതിന് എതിരെ നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ദളിതുകള്‍ക്കെതിരായി ചിന്തിക്കുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും ദളിതുകളെ തകര്‍ക്കുകയാണ് മോദിയുടെ ലക്ഷ്യമെന്നും രാഹുല്‍ വിമര്‍ശിച്ചു. 

'പട്ടികജാതി-പട്ടിക വര്‍ഗ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. ആ നിയമം കോണ്‍ഗ്രസ് സംരക്ഷിക്കുക തന്നെ ചെയ്യും. ദളിതുകള്‍ക്കും ദരിദ്രര്‍ക്കും ആദിവാസികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കമെല്ലാം ഇടമുള്ള ഒരിന്ത്യയാണ് വേണ്ടത്. അതിനായി കോണ്‍ഗ്രസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കും'- രാഹുല്‍ ഗാന്ധി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.