You are Here : Home / News Plus

കേരള സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി ദില്ലിയിലേക്ക് മടങ്ങി

Text Size  

Story Dated: Tuesday, August 07, 2018 11:46 hrs UTC

രണ്ട് ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദില്ലിയ്ക്ക് മടങ്ങി. സന്ദര്‍ശനം പ്രമാണിച്ച് തൃശൂരിലും ഗുരുവായൂരിലും
കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. അതേസമയം തൃശൂരിൽ രാഷ്ട്രപതിയുടെ സുരക്ഷാ ബന്തവസിന്റെ രേഖകൾ പൊലീസുകാരൻ വാട്സാപ്പിൽ പോസ്റ്റ് ചെയ്തതിനെക്കുറിച്ച് വകുപ്പുതല അന്വേഷണം തുടങ്ങി.  

കൊച്ചി ബോൾഗാട്ടിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാർക്കുമൊപ്പം പ്രഭാത ഭക്ഷണം കഴിച്ച ശേഷമാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് തൃശൂരിലെത്തിയത്. കുട്ടനെല്ലൂര്‍ കോളജിന്റെ ഹെലിപാഡില്‍ ഇറങ്ങിയ ശേഷം റോഡു മാര്‍ഗം നേരെ സെന്റ് തോമസ് കോളജിലെത്തി. കോളേജിന്റെ   ശതാബ്ദി ആലോഷ പരിപാടികളിൽ പങ്കെടുക്കാനെത്തിയ രഷ്ട്രപതിയെ മന്ത്രി വി എസ് സുനിൽ കുമാർ, ഗവർണർ പി സദാശിവം ഉൾപ്പെടെയുള്ളവർ ചേർന്ന് സ്വീകരിച്ചു. വിദ്യാഭ്യാസ - ആരോഗ്യരംഗത്ത്  ക്രൈസ്തവ സഭയുടെ പ്രവർത്തനം എടുത്തു പറയേണ്ടതാണെന്ന് രാഷ്ട്രപതി പറഞ്ഞു.

കനത്ത മഴ മൂലം ഗുരുവായൂരിലേക്കുള്ള രാഷ്ട്രപതിയുടെ യാത്ര റോഡുമാര്‍ഗമാക്കി. ഗുരുവായൂര്‍ മമ്മിയൂർ ക്ഷേത്രങ്ങളിൽ ദർശനം നടത്തി ഉച്ചഭക്ഷണവും കഴിച്ചാണ് രാഷ്ട്രപതി മടങ്ങിയത്. പൊതുപണിമുടക്കായതിനാല്‍ വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ പൊലീസിന് പാടുപെടേണ്ടിവന്നില്ല. അത സമയം രാഷ്ട്രപതിയുടെ സുരക്ഷാ രേഖകൾ ചോർന്നതിനെ കുറിച്ച് സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.