You are Here : Home / News Plus

മുംബൈ ബീച്ചിൽ നിരവധി പേർക്ക് ജെല്ലിഫിഷ് വിഷബാധ

Text Size  

Story Dated: Tuesday, August 07, 2018 11:45 hrs UTC

മുംബൈയിലെ ജൂഹു ബീച്ചിലെത്തിയ സന്ദർശകർക്ക് ജെല്ലിഫിഷ് വിഷബാധയേറ്റു. ഇവ ശരീരത്തിൽ സ്പർശിച്ചാൽ അതികഠിനമായ ചൊറിച്ചിലും വേദനയും അനുഭവപ്പെടും. മണിക്കൂറുകളോളം ഇത് നീണ്ടുനിൽക്കുമെന്ന് പറയപ്പെടുന്നു. മുംബൈ ബീച്ചുകളിലാണ് ബ്ലൂ ബോട്ടിൽ ജെല്ലിഫിഷുകൾ കാണപ്പെടുന്നത്. മൺസൂൺ കാലത്തിന്റെ മധ്യത്തോടെയാണ് ഇവ പെരുകുന്നത്. 

ബീച്ച് നിറയെ ഇത്തരത്തിലുള്ള ജെല്ലി ഫിഷുകളാണെന്ന് സന്ദർശകർ പറയുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നിരവധി പേർക്ക് വിഷബാധയേറ്റിട്ടുണ്ട്. നൂറ്റിഅമ്പതോളം പേരാണ് വിഷബാധയേറ്റ് ആശുപത്രിയിൽ കഴിയുന്നത്. എല്ലാ വർഷവും ബീച്ചിൽ ജെല്ലി ഫിഷ് വരാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ ഇത്തവണ അവയുടെ എണ്ണം വളരെക്കൂടുതലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.