You are Here : Home / News Plus

സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റീസിനെ കണ്ടു

Text Size  

Story Dated: Monday, August 06, 2018 11:34 hrs UTC

ന്യൂഡല്‍ഹി: ജസ്റ്റീസ് കെ.എം ജോസഫിന്റെ സീനിയോരിറ്റിയുമായി ബന്ധപ്പെട്ട വിവാദത്തില്‍സര്‍ക്കാരിന്റെ പരിഗണനയില്‍ കൊണ്ടുവരാന്‍ ഉചിതമായി ഇടപെടുമെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ജഡ്ജിമാര്‍ക്ക് ഉറപ്പുകൊടുത്തു. എന്നാല്‍ പുതിയ ജഡ്ജിമാരുടെ സത്യപ്രതിജ്ഞാ ക്രമത്തില്‍ സര്‍ക്കാര്‍ ഇതുവരെ മാറ്റംവരുത്തിയിട്ടില്ല. ഈ വിഷയം അറ്റോര്‍ണി ജനറലുമായി ചര്‍ച്ച ചെയ്യുമെന്ന് ചീഫ് ജസറ്റീസ് വ്യക്തമാക്കി. എന്നാല്‍ ചൊവ്വാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിനെ കുറിച്ച് ചീഫ് ജസ്റ്റീസ് ഒന്നും പരാമര്‍ശിച്ചിട്ടുമില്ല. ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റീസായിരുന്ന കെ.എം ജോസഫിനെ സുപ്രീം കോടതിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള ശിപാര്‍ശ ജനുവരിയിലാണ് കൊളീജിയം സര്‍ക്കാരിന് സമര്‍പ്പിച്ചത്. എന്നാല്‍ കേരളത്തിനുള്ള പ്രാതിനിധ്യം കൂടുതലാണെന്ന കാരണം പറഞ്ഞ് സര്‍ക്കാര്‍ ജോസഫിന്റെ പേര് ഒഴിവാക്കുകയായിരുന്നു. ജൂലായില്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഇന്ദിര ബാനര്‍ജിയുടേയും ഒറീസ ചീഫ് ജസ്റ്റീസ് വിനീത് സരണിന്റെയും പേര് ശിപാര്‍ശ ചെയ്തതിനൊപ്പം കൊളീജിയം വീണ്ടും ജോസഫിന്റെ പേരും നിര്‍ദേശിച്ചു. ഇത് സര്‍ക്കാര്‍ അംഗീകരിച്ചുവെങ്കിലും ജൂനിയറായ മറ്റ് ജഡ്ജിമാര്‍ക്കു പിന്നിലാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചത്. ഇതാണ് മറ്റു മുതിര്‍ന്ന ജഡ്ജിമാരെ പ്രകോപിപ്പിച്ചത്. സുപ്രീം കോടതിയിലേക്ക് പുതുതായി നിയമിതരായ മൂന്നു ജഡ്ജിമാരില്‍ കെ.എം ജോസഫിനെ സീനിയോരിറ്റി പരിഗണിക്കാതെ മൂന്നാമതായി സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചതാണ് ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയ്ക്ക് ഇടയാക്കിയത്. ഭാവിയില്‍ചീഫ് ജസ്റ്റീസ് പദവിയില്‍ എത്തുന്നതിനും സുപ്രീം കോടതിയിലെ ബെഞ്ചിന്റെ അധ്യക്ഷ സ്ഥാനം ലഭിക്കുന്നത് ഒഴിവാക്കുന്നതിനുമാണ് ഈ നീക്കമെന്നാണ് ജഡ്ജിമാരുടെ അഭിപ്രായം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.