You are Here : Home / News Plus

ഇടുക്കിയില്‍ ഒരു വീട്ടിലെ നാലുപേരെ കാണാതായി; വീടിനുള്ളില്‍ രക്തക്കറ

Text Size  

Story Dated: Wednesday, August 01, 2018 07:16 hrs UTC

ഇടുക്കി വണ്ണപ്പുറത്തിന് സമീപം ഒരു വീട്ടിലെ നാലു പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. മുണ്ടന്‍മുടി കാനാട്ട് കൃഷ്ണന്‍ (51), ഭാര്യ സുശീല (50) മകള്‍ ആശാ കൃഷ്ണന്‍ (21) മകന്‍ അര്‍ജുന്‍ (17) എന്നിവരെയാണ് കാണാതായത്‌. വീടിനുള്ളില്‍ നിറയെ രക്തക്കറയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. വീടിന് പിന്നില്‍ വലിയ കുഴി മൂടിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരെ കാണാതായിട്ട് മൂന്ന് ദിവസമായെന്ന് അയല്‍വാസികള്‍ പറയുന്നു. കാണാതായ വിവരം അയല്‍വാസികളാണ് പോലീസിനെ അറിയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.