You are Here : Home / News Plus

കേരളത്തില്‍ മഴ അഞ്ചു ദിവസം തുടരും

Text Size  

Story Dated: Tuesday, July 31, 2018 10:13 hrs UTC

സംസ്ഥാനത്ത് അഞ്ചു ദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച വരെ ശക്തമായ മഴ പെയ്യും. മഴയ്‌ക്കൊപ്പം കാറ്റമുണ്ടാകും. മണ്‍സൂണ്‍ സംസ്ഥാനത്ത് ശക്തിപ്രാപിച്ചിട്ടുണ്ട്. കനത്ത മഴയ്ക്ക് കാരണം ഒഡീഷ തീരത്തെ അന്തരീക്ഷ ചുഴിയാണ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് തിങ്കളാഴ്ച രാത്രിയോടെ തുടങ്ങിയ മഴ ഇന്നും മിക്കയിടങ്ങളിലും ശക്തമായി തുടരുകയാണ്. മഴയെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.