You are Here : Home / News Plus

ലാവ്‌ലിന്‍ കേസില്‍ പിണറായി വിചാരണ നേരിടണമെന്ന് സി.ബി.ഐ

Text Size  

Story Dated: Saturday, July 28, 2018 08:26 hrs UTC

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സി.ബി.ഐ. സുപ്രീം കോടതിയില്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലാണ് സി.ബി.ഐ ഇക്കാര്യം വ്യക്തമാക്കിയത്. കരാറിലൂടെ കെ.എസ്.ഇ.ബിക്ക് നഷ്ടമുണ്ടായെന്നും ലാവ്‌ലിന്‍ കമ്പനിക്ക് ലാഭമുണ്ടായെന്നും സി.ബി.ഐ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. പിണറായി വിജയന്‍ അറിയാതെ കരാറില്‍ മാറ്റം വരില്ല. പിണറായി ലാവ്‌ലിന്‍ കമ്പനിയുടെ അതിഥിയായി കാനഡയില്‍ ഉള്ളപ്പോഴാണ് കരാറില്‍ മാറ്റമുണ്ടായത്. പിണറായിയെയും മറ്റ് രണ്ട് പേരെയും വിചാരണയില്‍ നിന്ന് ഒഴിവാക്കി ഉത്തരവിടുമ്പോള്‍ ഹൈക്കോടതി ഈ വസ്തുതകള്‍ പരിഗണിച്ചില്ല. തലശ്ശേരിയിലെ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദേശം പിണറായി കാനഡയില്‍ ഉള്ളപ്പോഴാണ് ഉണ്ടായത്. പൊതുപ്രവര്‍ത്തകര്‍ മനപ്പൂര്‍വം വരുത്തിയ വീഴ്ച്ചകള്‍ മൂലമാണ് ലാവ്‌ലിന് വന്‍ നേട്ടമുണ്ടായതെന്നും സി.ബി.ഐ കോടതിയില്‍ ബോധിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.