You are Here : Home / News Plus

ഓരോ റാഫേല്‍ വിമാനത്തിലും 59 കോടി രൂപയുടെ ലാഭം; രേഖകള്‍ പുറത്ത് വിട്ട് മോദി സര്‍ക്കാര്‍

Text Size  

Story Dated: Thursday, July 26, 2018 10:29 hrs UTC

റഫാല്‍ പോര്‍ വിമാന ഇടപാടില്‍ ഓരോ വിമാനത്തിലും 59 കോടി രൂപ ലാഭിച്ചതിന്റെ രേഖകള്‍ പുറത്ത് വിട്ട് മോദി സര്‍ക്കാര്‍. യുപിഎ സര്‍ക്കാരിന്റെ കാലത്ത് റാഫേല്‍ വിമാനങ്ങള്‍ക്കായി നടത്തിയ വിലപേശലിലേക്കാള്‍ കുറഞ്ഞ തുകയ്ക്കാണ് വിമാനം സ്വന്തമാക്കിയതെന്നാണ് പ്രതിരോധ മന്ത്രാലയവും വ്യോമസേനയും പുറത്ത് വിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നത്. വിമാനത്തില്‍ ഇപയോഗിക്കുന്ന ആയുധങ്ങള്‍, പരിപാലനം, അറ്റകുറ്റപ്പണികള്‍, സ്റ്റിമുലേറ്ററുകള്‍ എന്നിവയെല്ലാം കണക്കാക്കുമ്പോള്‍ മോദി സര്‍ക്കാരിന്റെ കാലത്ത് ഒരു വിമാനത്തിന്റെ ചിലവ് 1646 കോടി രൂപയാണ്. ഇതേ വിമാനത്തിന് യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന വിലപേശലിന്റെ അടിസ്ഥാനത്തില്‍ ചിലവ് വരിക 1705 കോടി രൂപയാണെന്നും പുറത്ത് വന്ന കണക്കുകള്‍ വിശദമാക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.