You are Here : Home / News Plus

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു

Text Size  

Story Dated: Thursday, July 26, 2018 10:24 hrs UTC

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ പത്തു ദിവസത്തിനുള്ളില്‍ അണക്കെട്ട് പരമാവധി സംഭരണ ശേഷിയിലെത്തുമെന്ന് വിലയിരുത്തല്‍. നിലവില്‍ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നതിനാല്‍ ചൊവ്വാഴ്ച ജലനിരപ്പ് രണ്ട് അടിയാണ് ഉയര്‍ന്നത്. ബുധനാഴ്ച ഡാമിലെ ജലനിരപ്പ് 2388.36 അടിയായി. 15 അടി വെള്ളം കൂടി ഉയര്‍ന്നാല്‍ ഡാം തുറന്നുവിടേണ്ടിവരുമെന്നാണ് കണക്കുകൂട്ടുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി വൈദ്യുതി വകുപ്പ് ഡാം സുരക്ഷാവിഭാഗം ഡെപ്യൂട്ടി ഡയറക്ടറുടെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം വാഴത്തോപ്പില്‍ അവലോകനയോഗം ചേര്‍ന്നിരുന്നു. വൈദ്യുതി വകുപ്പ് ചെയര്‍മാന്‍, ചീഫ് എന്‍ജിനീയര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.