You are Here : Home / News Plus

ശബരിമലയിൽ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനവുമായി ഹൈക്കോടതി

Text Size  

Story Dated: Monday, July 23, 2018 08:02 hrs UTC

ശബരിമലയിൽ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി. ഇരുമുടിക്കെട്ടിൽ പോലും പ്ലാസ്റ്റിക് പാടില്ലെന്നും എല്ലാ തരത്തിലുള്ള പ്ലാസ്റ്റിക്കുകളുടെയും പൂർണ നിരോധനത്തിനും ഹൈക്കോടതി ഉത്തരവിട്ടു. ഇത് സംബന്ധിച്ച നിര്‍ദേശം അയല്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കൈമാറാനും കോടതി നിര‍ദേശിച്ചിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് തീര്‍ഥാടനത്തിനെത്തുന്ന ഭക്തരെ മുന്നില്‍ കണ്ടാണിത്. ഉത്തരവ് അടുത്ത മണ്ഡലകാലം മുതൽ നടപ്പാക്കണം. ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിച്ചാണ് ഉത്തരവ്. ജസ്റ്റിസ് പിആര്‍ രാമചന്ദ്ര മേനോന്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്‍റെതാണ് നിര്‍ണായക ഉത്തരവ്. ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ പൂജ വസ്തുക്കൾ പൂർണമായും നിരോധിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.