You are Here : Home / News Plus

ആദ്യ അവിശ്വാസ പ്രമേയത്തെ നേരിടുന്ന ബിജെപിക്ക് തിരിച്ചടി

Text Size  

Story Dated: Friday, July 20, 2018 06:52 hrs UTC

കേന്ദ്രസര്‍ക്കാറിനെതിരായ ആദ്യ അവിശ്വാസ പ്രമേയത്തെ നേരിടുന്ന ബിജെപിക്ക് തിരിച്ചടി. നേരത്തെ ബിജെപിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ച ശിവസേന അവസാന നിമിഷം വോട്ടെടുപ്പില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുമായി സംസാരിച്ചപ്പോള്‍ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് അറിയിച്ചെങ്കിലും ചര്‍ച്ചയ്ക്ക് തൊട്ടുമുമ്പ് വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ശിവസേന എംപിമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നെങ്കിലും സര്‍ക്കാറിന്‍റെ നിമയനിര്‍മാണത്തെ പിന്തുണയ്ക്കാന്‍ മാത്രമാണ് വിപ്പില്‍ നിര്‍ദേശമുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് ശിവസേന മാറി നില്‍ക്കുന്നത്. തെലുങ്കുദേശം പാര്‍ട്ടിയാണ് അവിശ്വാസം കൊണ്ടുവന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.