You are Here : Home / News Plus

തൃശൂർ വണ്ടൂരില്‍ വീട് തകര്‍ന്ന് രണ്ട് മരണം

Text Size  

Story Dated: Friday, July 20, 2018 06:47 hrs UTC

സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു. തൃശൂർ വണ്ടൂരിൽ വീട് തകർന്ന് അച്ഛനും മകനും മരിച്ചു. വണ്ടൂർ ചേനക്കല വീട്ടിൽ അയ്യപ്പൻ (70) , മകൻ രാജൻ (45) എന്നിവരാണ് മരിച്ചത്. രാത്രി പെയ്ത കനത്ത മഴയിലും കാറ്റിലും വീട് തകരുകയായിരുന്നു. മൃതദേഹങ്ങൾ പുതുക്കാട് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാറ്റിലും മഴയിലും തകരാവുന്ന അവസ്ഥയിലായിരുന്നു ഇവരുടെ വീട്. മണ്ണ് കൊണ്ട് നിര്‍മിച്ച വീടായിരുന്നു ഇത്. അടുത്ത് വീടുകളൊന്നും ഇല്ലാതിരുന്നതിനാല്‍ രാത്രിയോടെ നടന്ന അപകടം ആരും അറിഞ്ഞിരുന്നില്ല. രാവിലെയോടെ വീട് തകര്‍ന്നത് കണ്ട് എത്തിയ നാട്ടുകാര്‍ രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.