You are Here : Home / News Plus

മലബാർ ഗോൾഡിൽ നിന്ന് രണ്ടുകോടിയുടെ സ്വർണവുമായി മുങ്ങി

Text Size  

Story Dated: Sunday, July 08, 2018 08:23 hrs UTC

ജ്വലിറിയില്‍ നിന്നും രണ്ടുകോടിയുടെ സ്വര്‍ണവുമായി സെയില്‍സ് ജീവനക്കാരന്‍ മുങ്ങി. കൊല്ലം ആര്‍.പി മാളില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഗോള്‍ഡിലെ സെയില്‍സ് സ്റ്റോക്ക് നടത്തുന്ന കണ്ണൂര്‍ ഉളിക്കല്‍ വയത്തുര്‍ തൊമ്മിക്കാട്ടില്‍ ടി ജോര്‍ജ് തോമസാ(45)ണ് സ്വര്‍ണവുമായി കടന്നത്.

വെള്ളിയാഴ്ച മുതലാണ് ഇയാളെ കാണാതായത്. കൊല്ലത്തുള്‍പ്പെടെ 12 വര്‍ഷത്തോളമായി ഇയാള്‍ മലബാര്‍ ഗോള്‍ഡിലെ ജീവനക്കാരനാണ്. എട്ട് വര്‍ഷമായി കൊല്ലത്തു തന്നെ തുടരുന്നു. കുറച്ചുനാളുകള്‍ കൊണ്ട് സ്വര്‍ണം കടത്തിയതെന്നാണ് സംശയം. ഇയാളെ കാണാതായതോടെ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് കുറവ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.