You are Here : Home / News Plus

ആര്‍എസ്പിയെ ക്ഷണിച്ച നടപടി അപക്വമായ രാഷ്ട്രീയമെന്ന് ചന്ദ്രചൂഡന്‍

Text Size  

Story Dated: Sunday, July 08, 2018 08:14 hrs UTC

 ആര്‍എസ്പിയെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച എല്‍ഡിഎഫിന്റെ നടപടി അപക്വമായ രാഷ്ട്രീയമെന്ന് ആര്‍എസ്പി ജനറല്‍ സെക്രട്ടറി ചന്ദ്രചൂഡന്‍. മുന്നണി കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നത് മാധ്യമങ്ങളിലൂടെയാണെന്നും ഗൗരവമുള്ള കാര്യങ്ങള്‍ പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യണമെന്നും ചന്ദ്രചൂഡന്‍ ആവശ്യപ്പെട്ടു. ആര്‍എസ്പി മുന്നണി വിട്ട സാഹചര്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ദേശീയ തലത്തില്‍ ബിജെപിക്കെതിരെ കൂട്ടായ്മ വേണമെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.