You are Here : Home / News Plus

വയനാട്ടില്‍ യുവദമ്പതിമാർ വെട്ടേറ്റ് മരിച്ച നിലയില്‍

Text Size  

Story Dated: Friday, July 06, 2018 06:46 hrs UTC

വയനാട് വെള്ളമുണ്ടയില്‍ യുവ ദമ്പതിമാരെ കിടപ്പുമുറിയില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളമുണ്ടക്കടുത്ത് 12ാം മൈല്‍ വാഴയില്‍ മൊയ്തുവിന്റെ ആയിഷയുടെയും മകന്‍ ഉമ്മറിനെയും(28) ഭാര്യ ഫാത്തിമ(20)യെയുമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൂന്നു മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഉമ്മറിന്റെ മാതാവ് രാവിലെ എട്ട് മണിയോടെ വീട്ടിലെത്തിയപ്പോഴായിരുന്നു വാതില്‍ തുറന്ന് കിടക്കുന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടത്. സമീപത്ത് തന്നെയുള്ള ഉമ്മറിന്റെ സഹോദരന്റെ വീട്ടിലാണ് ഉമ്മറിന്റെ മാതാവ് താമസിക്കുന്നത്. മോഷണ ശ്രമമാകാം കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.