You are Here : Home / News Plus

ബാലപീഡനം മറച്ചുവെച്ചു: ഓസ്‌ട്രേലിയയില്‍ ആര്‍ച്ച് ബിഷപ്പിന് തടവ് ശിക്ഷ

Text Size  

Story Dated: Tuesday, July 03, 2018 01:42 hrs UTC

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവം മറച്ചുവെച്ചതിന് ഓസ്‌ട്രേലിയയിലെ മുതിര്‍ന്ന ആര്‍ച്ച്ബിഷപ്പിന് തടവ് ശിക്ഷ. അഡലൈഡ് ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് വില്‍സണിനാണ് (67) ഒരു വർഷത്തെ തടവ് ശിക്ഷ. ആറുമാസം ജയില്‍വാസം അനുഷ്ടിച്ചതിന് ശേഷം മാത്രമെ ബിഷപ്പിന് പരോള്‍ അനുവദിക്കാവൂ എന്നും കോടതി വിധിച്ചിട്ടുണ്ട്. ന്യൂകാസില്‍ പ്രാദേശിക കോടതിയുടേതാണ് വിധി. 1970 ല്‍ ഹണ്ടര്‍ വാലിയില്‍ വികാരിയായിരുന്ന ജെയിംസ് ഫ്‌ളെച്ചര്‍ ആള്‍ത്താര ബാലന്മാരെ പീഡനത്തിരക്കായ സംഭവം മറച്ചിവെച്ചതാണ് ബിഷപ്പിനെതിരായ കുറ്റം. സംഭവം അറിഞ്ഞിട്ടും ബിഷപ് അത് പോലീസിനെ അറിയിച്ചില്ലെന്ന് കോടതി കണ്ടെത്തി. എന്നാൽ ഉടന്‍തന്നെ ബിഷപ്പ് ജയിലിലേക്ക് പേകേണ്ടിവരില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.