You are Here : Home / News Plus

ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തത് തെറ്റെന്ന് സിപിഎം

Text Size  

Story Dated: Friday, June 29, 2018 11:57 hrs UTC

ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തത് തെറ്റെന്ന് സിപിഎം. അമ്മയുടെ നടപടി ആക്ഷേപത്തിന് ഇടയാക്കി. സംഘടനാ ഭാരവാഹികള്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയണമെന്നും സിപിഎം ആവശ്യപ്പെട്ടു. അമ്മയുടെ നടപടി അമ്മ സ്ത്രീവിരുദ്ധമാണെന്ന ആക്ഷേപം ഉണ്ടാക്കി.എന്നാല്‍ അമ്മയിലുള്ള എംഎല്‍എമാരെ ആക്ഷേപിക്കുന്നത് ദുരുദ്ദേശപരമെന്നും സിപിഎം ആരോപിച്ചു. 

മുഖ്യമന്ത്രി അമ്മ വിഷയത്തില്‍ ഇടപെടുമെന്ന് കരുതുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍അഭിനേതാക്കളുടെ സംഘടനയായ അമ്മയിലുണ്ടായ പ്രശ്നത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.കുറ്റാരോപിതനായ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്ന് നാലു നടിമാര്‍ രാജി വെച്ചതോടെ രാഷ്ട്രീയ നേതാക്കളടക്കം അമ്മയുടെ നിലപാടിനെ വിമര്‍ശിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.