You are Here : Home / News Plus

അമേരിക്കയില്‍ മാധ്യമസ്ഥാപനത്തില്‍ വെടിവെപ്പ്, നിരവധി പേര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Friday, June 29, 2018 07:55 hrs UTC

അമേരിക്കയില്‍ പ്രാദേശിക മാധ്യമസ്ഥാപനത്തില്‍ വെടിവെപ്പ്. അഞ്ചു പേര്‍ കൊല്ലപ്പെട്ടെന്നു വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മേരിലാന്‍ഡിലെ അന്നാപൊളിസിലാണ് വെടിവെപ്പ് നടന്നത്. നിരവധി പേര്‍ക്ക് വെടിയേറ്റുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രാദേശിക പത്രമായ കാപ്പിറ്റല്‍ ഗസറ്റെയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലാണ് വെടിവെപ്പ് നടന്നത്. പ്രാദേശിക സമയം വൈകിട്ട് 3.30 നായിരുന്നു സംഭവം. നിരവധി പേര്‍ക്ക് വെടിയേറ്റുവെന്നും ചിലര്‍ മരിച്ചിട്ടുണ്ടാകാമെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.