You are Here : Home / News Plus

മുംബൈയില്‍ തകര്‍ന്ന് വീണത് തകരാറിനെതുടര്‍ന്ന് വിറ്റൊഴിവാക്കിയ വിമാനം

Text Size  

Story Dated: Thursday, June 28, 2018 11:39 hrs UTC

മുംബൈയിൽ ചാർട്ടേഡ് വിമാനം തകർന്നുവീണ് 5 പേർ മരിച്ചു. ഘാട്കോപറിലെ ജനവാസ കേന്ദ്രത്തിലാണ് വിമാനം തകർന്നുവീണത്. പരീക്ഷണ പറക്കലിനിടെയായിരുന്നു അപകടം. യു വൈ ഏവിയേഷന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് വിമാനം. എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് വിമാനം അപകടത്തില്‍പ്പെട്ടെന്നാണ് പ്രാഥമിക നിഗമനം.

തകരാറുകളെ തുടർന്ന് പറക്കൽ യോഗ്യത നഷ്ടപ്പെട്ട വിമാനം ഉത്തർപ്രദേശ് സർക്കാർ വിറ്റൊഴിവാക്കുകയായിരുന്നു.  യുപി സർക്കാരിൽ നിന്നാണ് നിലവിലെ ഉടമകളായ യുവൈ കമ്പനി വിമാനം വാങ്ങിയത്. അറ്റകുറ്റപ്പണി നടത്തി വീണ്ടും ഉപയോഗിക്കാനായിരുന്നു തീരുമാനം.  അറ്റകുറ്റപ്പണികൾക്ക് ശേഷമുള്ള പരീക്ഷണപ്പറക്കലിനിടെയാണ് ഇപ്പോൾ അപകടം ഉണ്ടായിരിക്കുന്നത്. രണ്ട് പൈലറ്റുമാരും രണ്ട് സാങ്കേതിക വിദഗ്ധരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവർ നാലുപേരും കൊല്ലപ്പെട്ടു. ഇവർക്ക് പുറമെ വിമാനം തകർന്നുവീണ സ്ഥലത്ത് ഉണ്ടായിരുന്ന ഒരാളും കൊല്ലപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.