You are Here : Home / News Plus

'അമ്മ' നേതൃത്വത്തിനെതിരെ കൂടുതല്‍ നടിമാര്‍

Text Size  

Story Dated: Thursday, June 28, 2018 11:37 hrs UTC

'അമ്മ' നേതൃത്വത്തിനെതിരെ കൂടുതല്‍ നടിമാര്‍ രംഗത്തെത്തി. പത്മപ്രിയയും രേവതിയും പാര്‍വതിയും നേതൃത്വത്തിന് കത്ത് നല്‍കി. വീണ്ടും ജനറല്‍ ബോഡി യോഗം വിളിക്കണമെന്നാണ് ആവശ്യം. 'അമ്മ'യുടെ അടിയന്തര എക്സിക്യുട്ടീവ് യോഗം വിളിക്കണമെന്നും ആവശ്യമുണ്ട്. 

ദിലീപിനെ തിരിച്ചെടുത്തത് ചര്‍ച്ച ചെയ്യണമെന്നും നടിമാര്‍ ആവശ്യപ്പെട്ടു‍. ദിലീപിനെ തിരിച്ചെടുത്തത് ദുരുദ്ദേശ്യത്തോടെയെന്ന് നടി പത്മപ്രിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ദിലീപിനെ തിരിച്ചെടുത്ത സാഹചര്യം വിശദീകരിക്കണമെന്നും അമ്മ ജനറല്‍ബോഡി ഉടന്‍ വിളിക്കണമെന്ന് പത്മപ്രിയ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.