You are Here : Home / News Plus

മത്സ്യവില കുത്തനെ കുറഞ്ഞു

Text Size  

Story Dated: Wednesday, June 27, 2018 07:51 hrs UTC

ഫോര്‍മലിൻ കലര്‍ന്ന മീൻ കേരളത്തിലേക്കെത്തുന്നത് തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മത്സ്യവിപണി മാന്ദ്യത്തിലേക്ക്.പരമ്പരാഗത വള്ളങ്ങളില്‍ പിടിക്കുന്ന മീനിന് രണ്ടിരട്ടി വരെ വില കുറഞ്ഞു. കേരളത്തില്‍ നിന്ന് പിടിക്കുന്ന മീനിന് ഗുണനിലവാരമുണ്ടെന്ന് ഇവിടത്തെ മത്സ്യത്തൊഴിലാളികള്‍ പറയുന്നു.കൊല്ലം ആര്യങ്കാവിൽ നിന്ന് പിടിച്ചെടുത്ത മീനിന്റെ രാസപരിശോധന റിപ്പോർട്ട് ഇന്ന് ഉച്ചയോടെ പുറത്തുവരും. കിളിമീൻ അഞ്ച് ദിവസം മുൻപ് വിറ്റത് കിലോയ്ക്ക് 370 രൂപ വച്ച്, ഇപ്പോഴത് 160 ല്‍ താഴെ. ചൂരയ്ക്ക് 400 ല്‍ നിന്ന് 200 ആയി. ഉലുവാച്ചിക്ക് 650 ല്‍ നിന്ന് 375 രൂപ. വങ്കട 130 രൂപ. കൊല്ലം കേരളത്തില്‍ ട്രോളിങ് നിരോധിച്ചു കഴിഞ്ഞാല്‍ ഹാര്‍ബറില്‍ നിന്ന് രാവിലെ പോയി വൈകിട്ട് വരുന്നവരാണ് മിക്ക വള്ളങ്ങളും. വള്ളങ്ങളില്‍ കൊണ്ടുവരുന്ന മീന്‍, വലയില്‍ നിന്ന് ഇറുത്തിട്ട് അപ്പോള്‍ തന്നെ വിറ്റ് കാശാക്കും. നേരത്തെ കിട്ടിയിരുന്ന വിലയുടെ പകുതി മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത് എന്നതാണ് തൊഴിലാളികളെ കഴയ്ക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.