You are Here : Home / News Plus

മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതികളില്‍ ഫോണ്‍ കൈവശം വെക്കാം

Text Size  

Story Dated: Tuesday, June 26, 2018 09:19 hrs UTC

അക്രഡിറ്റേഷന്‍ ഇല്ലാത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി മുറികളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതിന് അനുമതി നല്‍കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇതിന് അനുവാദം നല്‍കിയതായി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഡോ. സുശീല്‍ കെ.ആര്‍. ശര്‍മ പുറത്തുവിട്ട സര്‍ക്കുലറില്‍ പറയുന്നു. ആറ് മാസത്തേക്കുള്ള പാസുകള്‍ ലഭിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി മുറികളില്‍ മൊബൈല്‍ ഫോണുകള്‍ സൈലന്റ് മോഡില്‍ കയ്യില്‍ കരുതുന്നതിന് അനുമതി നല്‍കാന്‍ ചീഫ് ജസ്റ്റിസ് തയ്യാറാണെന്ന് സര്‍ക്കുലറില്‍ പറയുന്നു. പബ്ലിക് റിലേഷന്‍സ് ഡെപ്യൂട്ടി രജിസ്ട്രാറുടെ മേല്‍നോട്ടത്തില്‍ ഈ തീരുമാനം നടപ്പിലാക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.