You are Here : Home / News Plus

ജോലി വാഗ്ദാനം ;വാട്‌സ്‌ ആപ് ചതിച്ചു

Text Size  

Story Dated: Sunday, June 24, 2018 12:35 hrs UTC

സാമൂഹ്യമാധ്യമമായ വാട്‌സ്‌ആപ്പിലാണ് വിദേശത്തേയ്ക്കുള്ള ജോലി പരസ്യം എന്ന പേരില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. വിദേശത്ത് എണ്ണക്കമ്ബനിയിലേക്ക് പ്ലസ് ടൂ പാസായ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം ആകര്‍ഷിച്ചത് മൂന്നുറോളം യുവാക്കളെയാണ്.

പരസ്യം കണ്ട് അറയ്ക്കപ്പുഴയ്ക്കു സമീപമുള്ള റിസോര്‍ട്ടില്‍ എത്തിയ മൂന്നുറോളം യുവാക്കള്‍ക്കാണ് എട്ടിന്റെ പണി കിട്ടിയത്. ക്രിയേറ്റീവ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന പേരിലാണു സമൂഹമാധ്യമങ്ങളില്‍ പരസ്യം പ്രചരിച്ചത്. ദൂരസ്ഥലങ്ങളില്‍ നിന്നു പോലും എത്തിയ യുവാക്കള്‍ക്ക് ഒടുവില്‍ വ്യാജ പരസ്യത്തില്‍ തലയിട്ട് നിരാശരായി മടങ്ങേണ്ടി വന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.