You are Here : Home / News Plus

മധ്യപ്രദേശില്‍ കോണ്‍ഗ്രസുമായി സഖ്യചര്‍ച്ചകളില്ലെന്ന് ബിഎസ്പി

Text Size  

Story Dated: Monday, June 18, 2018 07:23 hrs UTC

ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന മധ്യപ്രദേശ് നിയസമഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസുമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി. നിയമസഭാ തിരഞ്ഞെടുപ്പില്‍ 230 സീറ്റുകളിലേക്കും മത്സരിക്കുമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് നര്‍മദ പ്രസാദ് അഹിര്‍വാര്‍ വ്യക്തമാക്കി. ബിഎസ്പിയുമായി സഖ്യമുണ്ടാക്കുന്നതിന്റെ ഭാഗമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന തലത്തിലോ ദേശീയതലത്തിലോ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും നര്‍മദ പ്രസാദ് വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.