You are Here : Home / News Plus

ദാസ്യപ്പണി ചെയ്യാന്‍ ഇനിയില്ലെന്ന് ക്യാമ്പ് ഫോളോവര്‍മാര്‍

Text Size  

Story Dated: Monday, June 18, 2018 07:08 hrs UTC

പൊലീസിലെ മേലുദ്യോഗസ്ഥര്‍ക്കായി ദാസ്യപ്പണി ചെയ്യാന്‍ ഇനിയില്ലെന്ന് ക്യാമ്പ് ഫോളോവര്‍മാര്‍. കർശന നിലപാടുമായാണ് ക്യാന്പ് ഫോളോവർമാർ രംഗത്തെത്തിയിരിക്കുന്നത്. ഇനി മുതൽ ഉദ്യോഗസ്ഥരുടെ വീടുകളിൽ ജോലിക്ക് കയറരുതെന്ന് ക്യാന്പ് ഫോളോവേഴ്സ് അസോസിയേഷന്‍ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഡിജിപിക്കും യൂണിറ്റ് മേധാവികൾക്കും അസോസിയേഷൻ നിവേദനം നൽകും. ഉദ്യോഗസ്ഥരുടെ വീടുകളിൽ ജോലി ചെയ്യുന്ന ക്യാമ്പ് ഫോളോവർമാർ അതത് യൂണിറ്റുകളിൽ തിരികെയെത്തണമെന്ന നിര്‍ദേശവും അസോസിയേഷന്‍ നല്‍കിയിട്ടുണ്ട്. നേരത്തെയും ഇത്തരം തീരുമാനങ്ങള്‍ അസോസിയേഷന്‍ എടുത്തിരുന്നെങ്കിലും ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുകയാരുന്നുവെന്നും അസോസിയേഷന്‍ ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.