You are Here : Home / News Plus

പി.സി.ജോര്‍ജിനെതിരേ നടപടി സ്വീകരിക്കുമെന്ന് ശ്യാമ

Text Size  

Story Dated: Wednesday, June 13, 2018 10:46 hrs UTC

കൊല്ലം : ‘എനിക്കെതിരേ പി.സി.ജോര്‍ജ് എം.എല്‍.എ. നടത്തിയ ആക്ഷേപങ്ങള്‍ ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവുമാണ്. ട്രാന്‍സ്‌ജെന്‍ഡറുകളെ മൊത്തം അവഹേളിക്കുന്നതും. ഞാനും ഒരു മനുഷ്യനാണ്. നിയമസഭാമന്ദിരത്തില്‍ പലരും കാണ്‍കെയാണ് എന്നെ പരസ്യമായി ആക്ഷേപിച്ചത്. ഒരു നിയമസഭാംഗത്തിന്റെ ഭാഗത്തുനിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തതാണിത്. അദ്ദേഹത്തിന്റെപേരില്‍ നിയമനടപടി സ്വീകരിക്കും.’സാമൂഹികക്ഷേമവകുപ്പിന്റെ കീഴിലുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ സെല്ലിന്റെ പ്രോജക്ട് ഓഫീസറായ ശ്യാമ പറഞ്ഞു. എസ്.എഫ്‌.െഎ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലത്ത് സംഘടിപ്പിച്ച ‘ജെന്‍ഡര്‍ ന്യൂട്രല്‍ അസംബ്ലി’യില്‍ പങ്കെടുക്കാനെത്തിയ ശ്യാമ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഔദ്യോഗിക ആവശ്യത്തിന് തിങ്കളാഴ്ച നിയമസഭാമന്ദിരത്തില്‍ മന്ത്രി കെ.കെ.ശൈലജയെ കാണാനെത്തിയപ്പോഴാണ് പി.സി.ജോര്‍ജ് എം.എല്‍.എ. മോശമായി പെരുമാറിയതും ആക്ഷേപിച്ചതും എന്ന് ശ്യാമ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.