You are Here : Home / News Plus

ഡോണൾഡ് ട്രംപും കിം ജോങ് ഉന്നും സമാധാനക്കരാറില്‍ ഒപ്പുവച്ചു

Text Size  

Story Dated: Tuesday, June 12, 2018 08:10 hrs UTC

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും വടക്കൻ കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച പൂര്‍ത്തിയായി. ഇരുവരും സമാധാനക്കരാറില്‍ ഒപ്പുവച്ചു. ചര്‍ച്ചകളുടെ തുടര്‍ച്ചയ്ക്കായി വൈറ്റ്ഹൗസിലേക്ക് കിമ്മിനെ ക്ഷണിച്ചു കൊണ്ടാണ് കൂടിക്കാഴ്ച പിരിഞ്ഞത്. നാലു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച വിജയകരമെന്ന് ഇരുനേതാക്കളും കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. അഭിമാനകരമായ മുഹൂര്‍ത്തമെന്ന് ട്രംപ് പറഞ്ഞു. യഥാര്‍ത്ഥ മാറ്റത്തിന് ലോകം സാക്ഷിയാവുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ഇരു നേതാക്കളും പ്രതികരിച്ചു. ഭൂതകാലം മറക്കുമെന്ന് നേരത്തെ ഇരു നേതാക്കളും വ്യക്തമാക്കിയിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.