You are Here : Home / News Plus

40 റോക്കറ്റുകളുടെ വിക്ഷേപണത്തിന് 10,911 കോടി രൂപ അനുവദിച്ചു

Text Size  

Story Dated: Thursday, June 07, 2018 08:33 hrs UTC

പിഎസ്എല്‍വി, ജിഎസ്എല്‍വി റോക്കറ്റുകളുടെ വിക്ഷേപണത്തിന് കേന്ദ്ര മന്ത്രിസഭ 10,911 കോടി രൂപയുടെ സാമ്പത്തികാംഗീകാരം നല്‍കി. 30 പിഎസ്എല്‍വി റോക്കറ്റുകളും 10 ജിഎസ്എല്‍വി റോക്കറ്റുകളും വിക്ഷേപിക്കുന്നതിനാണ് ഈ തുക. അടുത്ത നാലു വര്‍ഷത്തിനിടയില്‍ പൂര്‍ത്തീകരിക്കുന്നതാണ് പദ്ധതി. ഐഎസ്ആര്‍ഓയുടെ ഏറ്റവും കൂടുതല്‍ ഭാരവാഹക ശേഷിയുള്ള റോക്കറ്റാണ് ജിഎസ്എല്‍വി എംകെ ത്രീ. നാല് ടണ്‍ വരെ ഭാരമുള്ള കൃത്രിമോപഗ്രഹങ്ങള്‍ വഹിക്കാന്‍ ഈ റോക്കറ്റിന് സാധിക്കും. ഇത്തരം 10 റോക്കറ്റുകളുടെ വിക്ഷേപണത്തിനായി 4,338 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.