You are Here : Home / News Plus

കൊച്ചിയില്‍ മുനമ്പത്തിന് സമീപത്ത് വച്ച് കപ്പല്‍ ബോട്ടിലിടിച്ചു

Text Size  

Story Dated: Thursday, June 07, 2018 08:31 hrs UTC

കൊച്ചിയില്‍ കപ്പല്‍ ബോട്ടിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. പള്ളിപ്പുറം പുതുശേരി സ്വദേശി ജോസി, പറവൂര്‍ സ്വദേശി അശോകന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. കപ്പല്‍ ഇടിച്ചതിനെ തുടര്‍ന്ന് ബോട്ടിന്റെ മുന്‍ഭാഗം തകര്‍ന്നു. രാത്രിയില്‍ ഉറങ്ങുമ്പോഴാണ് കപ്പല്‍ ഇടിച്ചതെന്നും ഇടിച്ച കപ്പല്‍ നിര്‍ത്താതെ പോയെന്നും തൊഴിലാളികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണപ്പോഴാണ് തൊഴിലാളികള്‍ക്ക് പരിക്കേറ്റത്. തുടര്‍ന്ന് ഏറെ സമയത്തിന് ശേഷമാണ് പകുതി ചെരിഞ്ഞ ബോട്ട് നിവര്‍ത്താനായതെന്നും തൊഴിലാളികള്‍ പറഞ്ഞു. ബോട്ട് മുനമ്പം ഹാര്‍ബറിലെത്തിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.