You are Here : Home / News Plus

അജ്ഞാത രോഗം: ചൈനയിലെ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

Text Size  

Story Dated: Thursday, June 07, 2018 08:26 hrs UTC

ദുരൂഹ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ചൈനയിലെ അമേരിക്കന്‍ സ്ഥാനപതി കാര്യാലയത്തില്‍ ജോലിചെയ്യുന്ന അമേരിക്കക്കാരെ നാട്ടിലേക്ക് തിരിച്ചുവിളിച്ചു. ഗുവാങ്‌സോയിലെ കോണ്‍സുലേറ്റില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമാണ് വിചിത്രമായ രോഗലക്ഷണങ്ങള്‍ കണ്ടെത്. വിചിത്ര ശബ്ദങ്ങളും അനുഭവങ്ങളുമാണ് രോഗലക്ഷണമായി ഇവരില്‍ കാണപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. വൈദ്യ പരിശോധനയില്‍ അസുഖ ബാധിതരെന്നു കണ്ടെത്തിയ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളുമടങ്ങുന്ന ഒരു സംഘത്തെ അമേരിക്കയിലേക്ക് മടക്കിയയച്ചതായി ഔദ്യോഗിക വക്താവ് ഹീതര്‍ ന്യൂവര്‍ട്ട് പറഞ്ഞു. ആദ്യം ഒരു ഉദ്യോഗസ്ഥനു മാത്രമാണ് അസുഖ ബാധ കണ്ടത്. പിന്നീട് ഇത് മറ്റു ചിലരിലേക്കും വ്യാപിച്ചതായി കണ്ടെത്തുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.