You are Here : Home / News Plus

വ്യോമസേനയുടെ ജാഗ്വാര്‍ വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു

Text Size  

Story Dated: Tuesday, June 05, 2018 08:57 hrs UTC

ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. എയര്‍ കമോഡര്‍ സഞ്ജയ് ചൗഹാന്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10.30ഓടെയാണ് അപകടമുണ്ടായത്. ഗുജറാത്തിലെ ബരേജ ഗ്രാമത്തിലാണ് വിമാനം തകര്‍ന്നുവീണത്. പതിവ് പരിശീലന പറക്കലിനിടയിലാണ് അപകടമുണ്ടായത്. ഗുജറാത്തിലെ ജാംനഗറില്‍നിന്ന് പറന്നുയര്‍ന്ന വിമാനം ഉടന്‍തന്നെ തകര്‍ന്നു വീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. അപകടകാരണം എന്തെന്ന് വ്യക്തമല്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.