You are Here : Home / News Plus

മുഖ്യമന്ത്രിയുട സുരക്ഷാകവചം അരോചകമാണെന്ന് സെന്‍കുമാര്‍

Text Size  

Story Dated: Sunday, June 03, 2018 08:00 hrs UTC

പത്മവ്യൂഹം പോലുള്ള മുഖ്യമന്ത്രിയുട സുരക്ഷാകവചം അരോചകമാണെന്ന് മുന്‍ ഡിജിപി സെന്‍കുമാര്‍. സെന്‍കുമാറിന്‍റെ ശത്രുക്കളെയെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്‍ മിത്രങ്ങളായി കാണരുത്. മുഖ്യമന്ത്രിക്കും ഡിജിപിക്കുമിടയില്‍ ഉപദേശകനെ പോലെ മറ്റൊരു അധികാരകേന്ദ്രം വേണ്ട. സ്റ്റേഷനുകളില്‍ കേസ് ഡയറികള്‍ തിരുത്തുകയാണെന്നും സെന്‍കുമാര്‍ പറഞ്ഞു.

പൊലീസിന്‍റെ കാര്യക്ഷമത വര്‍ധിപ്പിക്കാനായി മുഖ്യമന്ത്രി വിളിച്ച മുന്‍ ഡിജിപിമാരുടെ യോഗത്തിലാണ് സെന്‍കുമാര്‍ ആരോപണം ഉന്നയിച്ചത്. യോഗത്തിനെത്തിയ സെന്‍കുമാര്‍ യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ മൂന്ന് പേജുകളിലായി എഴുതി നല്‍കുകകയും ചെയ്തു. ഈ കുറിപ്പിലാണ് മുഖ്യമന്ത്രിയുടെ ഉപദേശകനടക്കമുള്ളവരെ രൂക്ഷമായി സെന്‍കുമാര്‍ വിമര്‍ശിക്കുന്നത്.

അടുത്തു നില്‍ക്കുന്നവരെല്ലാം മിത്രങ്ങളായി കാണരുത്. പൊലീസ് ആസ്ഥാനത്തെ ടി ബ്രാഞ്ചില്‍ പോലും ഡിജിപിക്ക് ഇപ്പോള്‍ നിയന്ത്രണമില്ല. ജനങ്ങളില്‍ നിന്നും മുഖ്യമന്ത്രിയെ അകറ്റാനാണ് ചുറ്റുമുള്ള ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നും സെന്‍കുമാര്‍ കുറ്റപ്പെടുത്തുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.