You are Here : Home / News Plus

കശ്മീരില്‍ 12 ഭീകരർ നുഴഞ്ഞുകയറി

Text Size  

Story Dated: Friday, June 01, 2018 07:23 hrs UTC

ജമ്മു - കശ്മീരിലേക്ക് അതിര്‍ത്തിക്കപ്പുറത്തു നിന്നും 12 ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികള്‍ നുഴഞ്ഞു കയറിയതായി റിപ്പോര്‍ട്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം അതി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആസൂത്രിതമായ വലിയ ഭീകരാക്രമണം ലക്ഷ്യമിട്ടാണ് ഭീകരര്‍ നുഴഞ്ഞുകയറിയതെന്നാണ് കരുതുന്നത്. ഇവര്‍ ചെറിയ ഉപഗ്രൂപ്പുകളായി തിരിഞ്ഞ് പല സ്ഥലങ്ങളിലേക്ക് നീങ്ങിയെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. ശനിയാഴ്ച വലിയ ഭീകരാക്രമണം നടത്താനാണ് ഇവരുടെ പദ്ധതി എന്നാണ് വിവരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.