You are Here : Home / News Plus

എല്‍ഡിഎഫിന്റേത് ചരിത്രവിജയം-കോടിയേരി ബാലകൃഷ്ണന്‍

Text Size  

Story Dated: Thursday, May 31, 2018 10:31 hrs UTC

ചെങ്ങന്നൂരിലേത് എല്‍ഡിഎഫിന്റേത് ചരിത്രവിജയമാണെന്നും തങ്ങള്‍ മുന്നോട്ടുവെച്ച മതനിരപേക്ഷ വികസന രാഷ്ട്രീയത്തിനുള്ള അംഗീകാരമാണ് വിജയമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരത്ത് എകെജി ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് മുന്നോട്ടുവെച്ച രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണിതെന്ന് കോടിയേരി പറഞ്ഞു. മൃദുവര്‍ഗീയത ഉയര്‍ത്തിപ്പിടിച്ച് ആര്‍എസിഎസിന്റെ വര്‍ഗീയതയെ നേരാടാനായിരുന്നു കോണ്‍ഗ്രസ് ശ്രമിച്ചത്. ആര്‍എസ്എസിനെ നേരിടേണ്ടത് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചാണെന്നും കോണ്‍ഗ്രസ് തെറ്റുതിരുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.