You are Here : Home / News Plus

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം, വര്‍ഗീയ ശക്തികള്‍ക്ക് താക്കീത്: വൈക്കം വിശ്വന്‍

Text Size  

Story Dated: Thursday, May 31, 2018 07:30 hrs UTC




ഇടതുപക്ഷ മുന്നണി സര്‍ക്കാറിന്റെ ജനോപകാരപ്രദമായ തീരുമാനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന ജനവിധിയാണ് ചെങ്ങന്നൂരിലേതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.

കെ കെ രാമചന്ദ്രന്‍ നായര്‍ തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. അദ്ദേഹം തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. വികസനം എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചാണ് എല്‍ഡിഎഫ് തെഞ്ഞൈടുപ്പിനെ നേരിട്ടത് ഇതിന്  ജനങ്ങളുടെ അംഗീകാരം ലഭിച്ചു. സര്‍ക്കാറിനും മുന്നണിക്കും ലഭിച്ച അംഗീകാരമായി ഈ വിജയത്തെ കാണുന്നുവെന്ന് പറഞ്ഞ വൈക്കം വിശ്വന്‍ എല്‍ഡിഎഫിനെ വന്‍വിജയം നല്‍കിയ എല്ലാ വോട്ടര്‍മാരെയും അഭിനന്ദിക്കുകയും അവര്‍ക്ക് നന്ദി പറയുകയും ചെയ്തു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.