You are Here : Home / News Plus

കേരളത്തില്‍ 33 ഇനം വവ്വാല്‍: നിപാവാഹിനി 1 മാത്രം

Text Size  

Story Dated: Wednesday, May 30, 2018 07:23 hrs UTC

 കേരളത്തിലുള്ള 33 ഇനങ്ങളില്‍ ഒരിനം വവ്വാല്‍ മാത്രമാണ് നിപാ വൈറസ്വാഹകരെന്ന് കാര്‍ഷിക സര്‍വകലാശാലാ പഠനം. ഇന്ത്യന്‍ പഴവവ്വാലാണ് നിപാ വൈറസ് വാഹകരായി കണ്ടെത്തിയിട്ടുള്ളത്. കിണറുകളില്‍ വസിക്കുന്നവ പഴവവ്വാലുകളല്ലെന്നും അവ കീടങ്ങളെ മാത്രം തിന്നു ജീവിക്കുന്ന ഷഠ്പദഭോജികളായ നരിച്ചീറുകളാണെന്നും പഠനം. ഇക്കാര്യങ്ങളില്‍ ജനങ്ങളില്‍ ഭീതിവേണ്ടെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. കേരളത്തില്‍ 33 ഇനം വവ്വാലുകളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ അഞ്ചിനമാണ് പഴഭോജികള്‍. ഇവയില്‍ ഫ്‌ളയിങ് ഫോക്‌സെസ് എന്ന ഇന്ത്യന്‍ പഴവവ്വാല്‍ മാത്രമാണ് ഇതുവരെ നിപാ വൈറസ് വാഹകരായി കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യന്‍ പഴവവ്വാല്‍ നിപാ വൈറസ് വാഹകരാകാമെന്നതിനാല്‍ പറമ്പിലും ചുറ്റുവട്ടത്തും വീണു കിടക്കുന്ന പഴങ്ങളോ തുറന്നുവച്ച പാനീയങ്ങളോ ഉപയോഗിക്കരുത്. കുടിക്കാനുള്ള വെള്ളവും മറ്റും തിളപ്പിച്ചാറ്റി ഉപയോഗിച്ചാല്‍ അപകടങ്ങള്‍ ഒഴിവാക്കാമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.