You are Here : Home / News Plus

യുപിയിലും ബീഹാറിലും ജാര്‍ഖണ്ഡിലും കനത്ത മഴ

Text Size  

Story Dated: Wednesday, May 30, 2018 06:43 hrs UTC

ഉത്തര്‍പ്രദേശിലും ബീഹാലും ജാര്‍ഖണ്ഡിലുമുണ്ടായ ശക്തമായ മഴയിലും കാറ്റിലും 40 പേര്‍ മരിച്ചു. ബീഹാറില്‍ മാത്രം 17 പേര്‍ മരിച്ചു. നാലപതിലധികം പേര്‍ക്ക് പരിക്കേറ്റു. മിക്കയിടങ്ങളിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ബന്ധവും തകരാറിലായി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വീണ്ടും പൊടിക്കാറ്റിന് സാധ്യത ഉണ്ടെന്നും കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരളത്തിലും കര്‍ണ്ണാടക,മഹാരാഷട്ര ഗോവ സംസ്ഥാനങ്ങളിലെ തീരദേശമേഖലയില്‍ മണിക്കൂറില്‍ എഴുപത് കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റ് വീശുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.