You are Here : Home / News Plus

കെവിന്‍ വധം പോലീസിന്റെ അറിവോടെ തന്നെ; ഷാനുവും ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ പോലീസുകാരനുമായുള്ള ഫോണ്‍സംഭാഷണം പുറത്ത്

Text Size  

Story Dated: Wednesday, May 30, 2018 06:04 hrs UTC

 കെവിന്‍ വധക്കേസിലെ ഒന്നാം പ്രതി ഷാനു ചാക്കോയും ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ പോലീസുകാരനും തമ്മില്‍ നടത്തിയത് എന്ന് കരുതുന്ന ടെലിഫോണ്‍ സംഭാഷണം പുറത്ത്. പോലീസിന്റെ കടുത്ത അനാസ്ഥയെന്ന് തെളിയിക്കുന്ന സംഭാഷണമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഗാന്ധിനഗര്‍ സ്റ്റേഷനിലെ എഎസ്‌ഐ ബിജുവുമായി നടത്തിയത് എന്ന് കരുതുന്ന സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഷാനുവും പോലീസുമായുള്ള സംഭാഷണം,

 ഷാനു: പറ സാറേ. കേട്ടോ, മറ്റവന്‍ നമ്മുടെ കയ്യില്‍നിന്നു ചാടിപ്പോയി. അവന്‍ ഇപ്പോള്‍ അവിടെ വന്നു കാണും. പൊലീസ് : അവനെവിടുന്നാണ് ചാടിപ്പോയത്. അങ്ങ് എത്തിയാണോ പോയത്. ഷാനു: ഏ... എവിടെയോ വച്ചു പോയി. അതെനിക്കറിയില്ല. ഞാന്‍ വേറെ വണ്ടീലാണു വന്നത്. അതിവന് (അനീഷിന്) അറിയാം. എന്റെ ഭാവി തൊലയ്ക്കാന്‍ എനിക്കു വയ്യ. ഞങ്ങക്ക് കൊച്ചിനെ വേണം. പിന്നെ സാറിന്... ഒരു റിക്വസ്റ്റാണ്. ഞങ്ങള്‍ ചെയ്തതു തെറ്റാണ്. ന്യായീകരിക്കാനില്ല. ഞങ്ങള്‍ പുള്ളിക്കാരനെ സുരക്ഷിതമായി നിങ്ങടെ കയ്യില്‍ എത്തിച്ചു തരാം. ഓകെ? പിന്നെ വീട്ടില്‍ എന്തെങ്കിലും നശിപ്പിച്ചിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം കൊടുക്കാം. ഓകെ?

പൊലീസ്: എന്തോ ടിവിയൊക്കെ തല്ലിപ്പൊട്ടിച്ചിട്ടുണ്ട്. കതകും അടിച്ച് പൊളിച്ചിട്ടുണ്ട്.

ഷാനു: അതു ചെയ്യാം. കുറച്ചു പൈസ കൊടുക്കാം. കോണ്‍ടാക്ട് നമ്പറും പുള്ളിക്കാരനു കൊടുക്കാം. പക്ഷേ, കൊച്ചിനോടൊന്നു പറഞ്ഞു തിരിച്ചുതരാന്‍ പറ്റുവാണെങ്കില്‍ തരിക. ഞാന്‍ കാലു പിടിക്കാം.

പൊലീസ്: എന്നെക്കൊണ്ടാകുന്നതു ഞാന്‍ ചെയ്തു തരാം, ഷാനു.

ഷാനു: എനിക്കൊരു കുടുംബമുണ്ട്. കല്യാണം കഴിഞ്ഞിട്ട് ആറു മാസമേ ആയിട്ടുള്ളൂ.

പൊലീസ് : എന്നെക്കൊണ്ടു പറ്റാവുന്നതു ഞാന്‍ ചെയ്തുതരാം.

ഷാനു : ഓകെ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.